കേരളം

എഞ്ചിനീയറിങ് : ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് നാല് 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: എഞ്ചിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് നാലിന് മൂന്നുമണിക്കകം ഫീസ് അടയ്ക്കണം. വിവരങ്ങള്‍ www. cee.kerala.gov.in ല്‍ ലഭിക്കും. 

അലോട്ടുമെന്റ് ലഭിച്ചവര്‍ പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് ഓണ്‍ലൈന്‍ ആയോ ഹെഡ് പോസ്റ്റ് ഓഫീസുകള്‍ മുഖേനയോ നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഓഗസ്റ്റ് നാല് മൂന്നുമണിവരെ അടയ്ക്കാം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റും നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകും. 

രണ്ടാംഘട്ട അലോട്ട്‌മെന്റ് ഓഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിക്കും. ഇതിനുള്ള ഓപ്ഷന്‍ സമര്‍പ്പണം ഓഗസ്റ്റ് നാലിന് വൈകീട്ടു നാലുമണി വരെയാണ്. ഈ മാസം 26 ന് രാവിലെ 11 വരെ ഓണ്‍ലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക അലോട്ട്‌മെന്റ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ