കേരളം

കുര്‍ബാന തര്‍ക്കം; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മാര്‍പാപ്പയുടെ പ്രതിനിധി എത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന
പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ആണ് പ്രതിനിധി. സ്ലൊവാക്യയിലെ കൊസിഷേ രൂപതാധ്യക്ഷനാണ് അര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍.

കുര്‍ബാന എങ്ങനെ ചൊല്ലണമെന്നത് സംബന്ധിച്ച് ഒരുവിഭാഗം വിശ്വാസികളും വൈദികരുമെല്ലാം സഭാനേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഒരുവിഭാഗം വൈദികര്‍ ഇത് സംബന്ധിച്ച് പരസ്യ പ്രക്ഷോഭവും നടത്തിയിരുന്നു. കുര്‍ബാന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന ബസലിക്ക പള്ളി തുറക്കാന്‍ സാധിച്ചിട്ടില്ല.

ഈ ഒരു സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പഠിക്കാന്‍ മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്. പ്രശ്‌നങ്ങള്‍ പഠിച്ചശേഷം റിപ്പോര്‍ട്ട് നല്‍കാനാണ് സിറില്‍ വാസിലിന് നിര്‍ദേശം നല്‍കിയത്. ഇയാള്‍ അുടത്ത ദിവസം അങ്കമാലി അതിരൂപതിയിലെത്തും. പെര്‍മനന്റ് സിനഡിന്റെ ആവശ്യപ്രകരമാണ് പ്രതിനിധിയെ നിയോഗിക്കാനുള്ള മാര്‍പാപ്പയുടെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'

വാട്‌സ്ആപ്പിന്റെ പച്ച നിറത്തില്‍ മാറ്റം? ചാറ്റ് ബബിളില്‍ പുതിയ അപ്‌ഡേറ്റ്

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍