കേരളം

അടുക്കള വാതില്‍ തുറന്ന നിലയില്‍, രാത്രിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 25 പവനും പണവും നഷ്ടപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാത്രിയില്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച.  ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുടപുരത്താണ് സംഭവം. പെരുങ്ങുഴി മുട്ടപ്പലം തെക്കേവിളാകം വീട്ടില്‍ ഡി സാബുവിന്റെ  വീട്ടില്‍ നിന്ന്  25 പവന്‍ സ്വര്‍ണാഭരണങ്ങളും 85,000 രൂപയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും അപഹരിച്ചു.

20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ചിറയിന്‍കീഴ് പൊലീസിനു വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സാബുവും കുടുംബവും ഇക്കഴിഞ്ഞ 25 നു  ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ നിന്നു നാട്ടിലെത്തിയതായിരുന്നു. ഇന്നലെ രാവിലെ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണു അലമാര പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

ഈ മാസം അഞ്ചിന് സിംഗപ്പൂരിലേക്കു മടങ്ങാനിരിക്കുകയായിരുന്നു കുടുംബം. ചിറയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തിരുവനന്തപുരത്തു നിന്നു ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമടങ്ങുന്ന സംഘം  പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം