കേരളം

കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കം; പരിഭ്രാന്തരായി നാട്ടുകാര്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാർ പരിഭ്രാന്തരായി. ചേനപ്പാടി ഭാഗത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് നാട്ടുകാര്‍ മുഴക്കം കേട്ടത്. 

തിങ്കളാഴ്ച പകലും രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമാണ് സമാനമായ നിലയില്‍ ശബ്ദം കേട്ടത്. കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് അന്ന് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ഉദ്യോഗസ്ഥര്‍ എത്താനിരിക്കേയാണ് വീണ്ടും പ്രദേശത്ത് മുഴക്കം അനുഭവപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് നാളെ; 96 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

പത്തനംതിട്ടയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു; കാർ തല്ലിത്തകർത്തു

കരമന അഖില്‍ വധം: മൂന്നു പ്രതികള്‍ കൂടി പിടിയില്‍

അനായാസം കൊല്‍ക്കത്ത; മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ചു

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി