കേരളം

കാരണം, ഓൺലൈൻ ​ഗെയിം? പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പ്ലസ് ടു വിദ്യാർത്ഥിയായ 17കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓൺലൈൻ ​ഗെയിമുകളുടെ സ്വാധീനം സംശയിച്ച് പൊലീസ്. നെടുങ്കണ്ടത്താണ് കഴിഞ്ഞ ​ദിവസം വിദ്യാർത്ഥിയെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

കുട്ടിയുടെ ഫോണിൽ നിന്നു ചില ഓൺലൈൻ ​ഗെയിമുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സഹ പാഠികളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം പ്ലസ് ടു ക്ലാസ് ആരംഭിച്ചപ്പോൾ വിദ്യാർത്ഥി സ്കൂളിലെത്തിയിരുന്നു. ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞു വീട്ടിലെത്തി. പിന്നാലെയാണ് രാത്രി കുട്ടിയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കമ്പംമെട്ട് എസ്എച്ഒ വിഎസ് അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൂടുതൽ വിദ്യാർത്ഥികൾ ഓൺലൈൻ ​ഗെയിമുകൾക്ക് അടിമകളാണെന്നും പൊലീസ് സംശയിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു