കേരളം

മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി; മക്കള്‍ എത്തി സംസാരിച്ചതോടെ താഴെയിറങ്ങി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മറയൂരില്‍ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ മറയൂര്‍ മിഷന്‍ വയല്‍ സ്വദേശി മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്.  

ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മൊബൈല്‍ ടവറിന്റെ മുകളില്‍ കയറിയ മണികണ്ഠപ്രഭു താഴേക്കു ചാടുമെന്ന് അറിയിച്ച് ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് മറയൂര്‍ സിഐ റ്റിസി മുരുകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. 

ആദ്യം പൊലീസും നാട്ടുകാരും ചേര്‍ന്ന് മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും താഴെക്കിറങ്ങിയില്ല. മണികണ്ഠപ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ചു. ഇവര്‍ അച്ഛനോട് സംസാരിച്ച ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങാന്‍ സമ്മതിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍