കേരളം

യുവാവ് മിന്നലേറ്റു മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്; കൊടുവള്ളിയില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊടുവള്ളിയില്‍ യുവാവ് മിന്നലേറ്റു മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടന്‍ നസീര്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കും മിന്നലേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് ഉച്ചക്കാണ് സംഭവം.

സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് കൊടുവള്ളി കിഴക്കോത്ത് എത്തിയതായിരുന്നു മൂവരും. ഇടിമിന്നലേറ്റ് വീണ നസീര്‍ പിന്നീട് എഴുന്നേറ്റ്, കൈവേദനിക്കുവെന്ന് പറഞ്ഞിരുന്നു. ഉടന്‍ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. സ്ഥിതി വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ മിന്നലേറ്റതിന്റെ പൊള്ളലോ അടയാളമോ ഒന്നും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ആഴ്ചയും പ്രദേശത്ത് സ്ത്രീ മിന്നലേറ്റ് മരിച്ചിരുന്നു. കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് മിന്നലേറ്റ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപപ്രദേശമായ ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റിരുന്നു. ആവിലോറ ചെവിടംപാറക്കല്‍ ജമീല(58)ക്കാണ് മിന്നലേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്