കേരളം

സി ഐയെ മർദ്ദിച്ചു; ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗമായ പൊലീസുകാരന് സസ്‌പെൻഷൻ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ : തൃശൂരിൽ സി ഐയെ കയ്യേറ്റം ചെയ്തതിന് പൊലീസുകാരന് സസ്‌പെൻഷൻ. സിവിൽ പൊലീസ് ഓഫീസർ ടി മഹേഷിനെയാണ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സി ഐ പ്രേമനന്ദ കൃഷ്ണനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സി ഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസിലേക്ക്  മദ്യപിച്ചെത്തിയ മഹേഷ്‌, ബഹളം വെക്കുകയും മർദ്ദിക്കുകയുമായിരുന്നു. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് ഇയാൾ സി ഐയെ കയ്യേറ്റം ചെയ്തത്.  

നേരത്തേ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലായിരുന്നു മഹേഷ് ജോലി ചെയ്തിരുന്നത്. അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്നാണ് മഹേഷിനെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗമായിരുന്നു മഹേഷ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി