കേരളം

'ഇവർ എന്നെ ചതിച്ചതാണ്'; വായ്പാ തട്ടിപ്പിൽ കുരുങ്ങി ജീവനൊടുക്കിയ കർഷകന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ; പുൽപള്ളി സഹകരണ ബാങ്കിന്റെ വായ്പാത്തട്ടിപ്പിൽ കുരുങ്ങി ജീവനൊടുക്കിയ കർഷകൻ രാജേന്ദ്രൻ നായരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വീട്ടുകാർ നടത്തിയ തിരച്ചിലിൽ ഡയറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് കാരണക്കാരായവരുടെ പേരുകൾ കത്തിൽ എഴുതിവച്ചിട്ടുണ്ട്. 

സജീവൻ കൊല്ലപ്പള്ളി, കെ.കെ.ഏബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകളാണ് കുറിപ്പിലുള്ളത്. ബാങ്കിൽനിന്ന് 70,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ഇവർ ചതിച്ചതാണെന്നുമാണ് കുറിപ്പിൽ പറയുന്നു. വീട്ടുകാർ കത്ത് പൊലീസിനു കൈമാറി. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

കഴിഞ്ഞ മാസം 29നാണ് രാജേന്ദ്രൻ നായർ ജീവനൊടുക്കിയത്. സംഭവത്തിൽ മുൻ ബാങ്ക് പ്രസിഡന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. കെ.കെ.ഏബ്രഹാം അടക്കം 10 പേരാണു പ്രതികൾ. കൂട്ടുപ്രതിയും വായ്പാത്തട്ടിപ്പിന്റെ മുഖ്യസൂത്രധാരനുമായ കൊല്ലപ്പള്ളി സജീവൻ പത്താം പ്രതിയാണ്.

2016ലെ ബാങ്ക് ഭരണസമിതിയുടെ പ്രസിഡന്റായിരുന്നു കെകെ എബ്രഹാം. ഭരണത്തിലിരുന്ന സമയത്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി ഉയർന്നത്. ചെറിയ തുക വായ്പ എടുക്കാൻ ബാങ്കിൽ എത്തിയ കർഷകർ ഉൾപ്പടെയുള്ളവരുടെ പേരിലായിരുന്നു തട്ടിപ്പ്. ചെറിയ തുകയ്ക്ക് എത്തുന്നവരുടെ പേരിൽ വലിയ തുക എഴുതിയെടുത്താണ് തട്ടിപ്പ്. വായ്പ തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് എത്തിത്തുടങ്ങിയതോടെയാണ് പലരും തട്ടിപ്പ് വിവരം പുറത്തറിയുന്നത്. 30ൽ അധികം പരാതികളാണ് ലഭിച്ചത്. 

ഭൂമി പണയപ്പെടുത്തി രാജേന്ദ്രന്‍ 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാൽ 70000 രൂപ മാത്രമാണ് രാജേന്ദ്രൻ വായ്പ എടുത്തിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മറ്റൊരു ഇന്ത്യൻ പൗരനും അറസ്റ്റിൽ

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു?; തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വത്തിനും വെല്ലുവിളി, റിപ്പോര്‍ട്ട്

നിർണായക പോരിന് പന്ത് ഇല്ല; ‍ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍

'കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു'; ആര്‍ എംപി നേതാവ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ