കേരളം

കൂരാച്ചുണ്ടില്‍ നടുറോഡില്‍ പട്ടാപ്പകല്‍ അടിപിടി, ചവിട്ടി വീഴ്ത്തി; ദേഹത്ത് കയറിയിരുന്ന് മര്‍ദ്ദിച്ചു, ദൃശ്യങ്ങള്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൂരാച്ചുണ്ട് ടൗണില്‍ പട്ടാപ്പകല്‍ അടിപിടി. പൊലീസ് സ്റ്റേഷനില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് രണ്ടുപേര്‍ തമ്മില്‍ അടിപിടി ഉണ്ടായത്. ഇതില്‍ ഒരാള്‍ ലഹരി ഉപയോഗിക്കുന്നയാളാണ് എന്ന് പൊലീസ് പറയുന്നു. പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഇരുവരും തമ്മില്‍ അടിപിടി കൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഇതില്‍ ഒരാള്‍ ലഹരി ഉപയോഗിക്കുന്നയാളാണ് എന്ന് പൊലീസ് പറയുന്നു. കൂടാതെ വിവിധ കേസുകള്‍ ഇയാളുടെ പേരിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

പട്ടാപ്പകല്‍ ആയിരുന്നു കയ്യാങ്കളി.ഒരാളെ ചവിട്ടി വീഴ്ത്തുന്നതും ദേഹത്ത് കയറിയിരുന്ന് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് കണ്ട് തടയാന്‍ ശ്രമിച്ചയാളെയും ആക്രമിച്ചു. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത് എന്ന് ആക്ഷേപം ഉണ്ട്. തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസെടുത്ത ശേഷം ഇരുവരെയും വിട്ടയച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല