കേരളം

'ഐക്യത്തിന്റെ അന്തരീക്ഷം തകര്‍ത്തത് ഗ്രൂപ്പുകള്‍; ഹസ്സന്റെ പ്രസ്താവന ബാലിശം': തുറന്നടിച്ച് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സംയുക്ത ഗ്രൂപ്പുയോഗത്തിനെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയിലെ ഐക്യത്തിന്റെ അന്തരീക്ഷം തകര്‍ത്തത് ഗ്രൂപ്പുകളാണ്. മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പുയോഗത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് സുധാകരന്‍ പറഞ്ഞു. 

ഇത്രയും നാള്‍ സൗഭാഗ്യം അനുഭവിച്ച നേതാക്കളാണ് യോഗം ചേര്‍ന്നത്. ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. പാര്‍ട്ടിയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടെന്ന എംഎം ഹസന്റെ പ്രസ്താവന ബാലിശമാണെന്നും കെ സുധാകരന്‍ പറഞ്ഞു. 

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിശ്വാസമില്ലാത്തവരാണ് ഹൈക്കമാന്‍ഡിനെ കാണുന്നത്. ജനാധിപത്യപരമായി മെറിറ്റ് നോക്കിയാണ് ബ്ലോക്ക് പുനഃസംഘടന നടത്തിയത്. ഹൈക്കമാന്‍ഡിനെ കാണണമെന്നുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിനെ കാണാമെന്നും കെ സുധാകരന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു