കേരളം

ലൈംഗികാതിക്രമ പരാതി; സിപിഐ നേതാവിനെ പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു സിപിഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജില്ലാ കൗണ്‍സില്‍ അംഗം ജി സോഹനെയാണ് പുറത്താക്കിയത്. മൂന്നംഗ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ജില്ലാ എക്‌സിക്യൂട്ടിവാണു തീരുമാനമെടുത്തത്. ഇത് ജില്ലാ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്തു. ഐകകണ്‌ഠ്യേനയാണു തീരുമാനം.

എഐഎസ്എഫ് മുന്‍ ജില്ലാ ഭാരവാഹിയായ പ്രവാസിയുടെ വിവാഹമോചനത്തിലെത്തിച്ച സ്ത്രീബന്ധവും പ്രമുഖ പാര്‍ട്ടി കുടുംബത്തിലെ യുവതിക്കു നേരെയുണ്ടായ ലൈംഗികാതിക്രമവും സോഹനെതിരെ പരാതിയായി സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തിയിരുന്നു. തുടര്‍ന്നാണ് കര്‍ശനനടപടിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. 

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശന്‍, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ആര്‍.സുരേഷ്, ആര്‍.ഗിരിജ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടാണ് എക്‌സിക്യൂട്ടിവില്‍ അവതരിപ്പിച്ചത്. സോഹനെതിരെ എഐഎസ്എഫ് മുന്‍ നേതാവിന്റെ പരാതിയാണു സംസ്ഥാന സെക്രട്ടറിക്കു മുന്നില്‍ ആദ്യമെത്തിയത്. അതില്‍ അന്നു നടപടിയുണ്ടായില്ല. മാസങ്ങള്‍ക്കു മുന്‍പ് പ്രമുഖ പാര്‍ട്ടി കുടുംബാംഗമായ യുവതിയുടെ സംസ്ഥാന സെക്രട്ടറിയോടു പരാതിപ്പെട്ടു. രണ്ടും ഗൗരവമുള്ള പ്രശ്‌നങ്ങളായതിനാല്‍ നടപടി വൈകിക്കാന്‍ കഴിയില്ലെന്നും നടപടിയെടുക്കണമെന്നും സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

ബിജു മേനോനും വിജയരാഘവനും മികച്ച നടന്മാർ; ആട്ടം മികച്ച ചിത്രം; ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു

'അടിക്കാന്‍ പാകത്തിന് കിട്ടും പക്ഷെ അടിക്കൂല, ‌പട്ടമടൽ വലിച്ചെറിഞ്ഞ് എന്നെ വന്ന് കെട്ടിപ്പിടിക്കും'; അമ്മയെ ഓർത്ത് ശീതൽ ശ്യാം

വോയ്സ്-എനേബിള്‍ഡ് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ; ടാറ്റയുടെ പുതിയ കാര്‍ ജൂണില്‍

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു