കേരളം

നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചു; സംരക്ഷിക്കില്ല: എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അഡ്മിഷന്‍ നേടിയ വിഷയത്തില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രീ. നിഖിലിനെ എസ്എഫ്‌ഐ സംരക്ഷിക്കില്ല. നിഖില്‍ അടക്കമുള്ളവര്‍ക്ക് എതിരെ അന്വേഷണം മുന്നോട്ടുപോകണമെന്നും അനുശ്രീ പറഞ്ഞു. കലിംഗ യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ അദ്ദേഹത്തെ അടക്കം അന്വേഷണ വിധേയമാക്കി മുന്നോട്ടുപോകണം. തെറ്റുകാരന്‍ ആണെങ്കില്‍ നിഖിലിനെ സംരക്ഷിക്കേണ്ട ആവശ്യം എസ്എഫ്‌ഐയ്ക്ക് ഇല്ലെന്നും അനുശ്രീ
പറഞ്ഞു. 

നേരത്തെ, നിഖിലിനെ പിന്തുണച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ രംഗത്തുവന്നിരുന്നു. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ല എന്നായിരുന്നു ആര്‍ഷോയുടെ ആദ്യ നിലപാട്. നിഖില്‍ തങ്ങളുടെ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ രംഗത്തുവന്നതിന് പിന്നാലെ, ആര്‍ഷോ നിലപാട് തിരുത്തി. അഡ്മിഷന്‍ ലോബിയെ കുറിച്ച് അന്വേഷണം നടത്തണം എന്നായിരുന്നു പിന്നീട് ആര്‍ഷോ പറഞ്ഞത്. 

അതേസമയം, കോളജ് പ്രവേശനത്തിന് നിഖില്‍ പാര്‍ട്ടിയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തി സിപിഎം കായംകുളം ഏര്യാ സെക്രട്ടറി രംഗത്തെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ പാര്‍ട്ടിക്കാര്‍ ബോധപൂര്‍വം നിഖിലിനെ സഹായിച്ചെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. കോളജില്‍ പ്രവേശനം നേടണമെന്നാവശ്യപ്പെട്ട് നിഖില്‍ സമീപിച്ചിരുന്നതായും ഇങ്ങനെ ചതിക്കുന്നവരോട് പാര്‍ട്ടി ഒരു തരത്തിലും വീട്ടുവീഴ്ച ചെയ്യില്ലെന്നും ഏതെങ്കിലും ഒരുതരത്തില്‍ ഒരാള്‍ ഇങ്ങനെ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാല്‍ പാര്‍ട്ടിക്ക് എന്തുചെയ്യാനാവുമെന്നും അദ്ദേഹം ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്