കേരളം

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് യുവതിയും യുവാവും മരിച്ചു

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു. കൊല്ലത്തും പത്തനംതിട്ടയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലത്ത് ചവറ സ്വദേശി അരുണ്‍ കൃഷ്ണയാണ് മരിച്ചത്. 33 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പത്തംതിട്ടയില്‍ മുണ്ടുകോട്ടക്കല്‍ സ്വദേശിനി അഖിലയാണ് മരിച്ചത്. 32 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

അതേസമയം, സംസ്ഥാനത്ത് പനി പടരുന്നതില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴച പാടില്ല. വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിവിധയിടങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഫീല്‍ഡ്തല ജാഗ്രത ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

ആദ്യത്തെ ആവേശം പിന്നീടുണ്ടാവില്ല; വണ്ണം കുറയ്‌ക്കുമ്പോൾ ഈ തെറ്റുകൾ ഇനി ചെയ്യ‌രുത്

'ജൂനിയര്‍ നടിമാരെ മടിയിലേക്കു വലിച്ചിടും, ടോപ്‌ലെസ് ആയവരെ ചുംബിക്കും': 'ഗോഡ്ഫാദര്‍' സംവിധായകനെതിരെ ഗുരുതര ആരോപണം