കേരളം

മദനി കേരളത്തിലേക്ക്; എത്തുന്നത് ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു; പി‍ഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് മദനി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തില്‍ എറണാകുളത്തെത്തും. തുടർന്ന് കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ സന്ദർശിക്കും. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്.

അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചു. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. ജൂലൈ ഏഴിന് ബം​ഗളൂരുവിലേക്ക് മടങ്ങും. 

ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് താല്‍ക്കാലിക അനുമതി നല്‍കിയത്. കർണാടക പൊലീസിന്റെ സുരക്ഷയിലാണ് മദനി കേരളത്തിലേക്കു പോകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജൂലൈ 8 വരെ കേരളത്തിൽ തങ്ങാമെന്നും സുരക്ഷയ്ക്കുള്ള ചെലവു മദനി തന്നെ വഹിക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പൊലീസ് നിർദ്ദേശിച്ചു. ഇതോടെ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല