കേരളം

ഫോണ്‍ പെ വഴി പണം അയച്ചതിനെ ചൊല്ലി തര്‍ക്കം; പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദനം, 8പേര്‍ക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ഒരു സംഘം പമ്പില്‍വെച്ച് മര്‍ദിച്ചതായി പരാതി.  ബൈക്കില്‍ പെട്രോള്‍ അടിച്ചതിന്റെ പണം ഫോണ്‍ പെ വഴി അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായത്. കണ്ടാലറിയുന്ന 8 പേര്‍ക്കതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് ഒരു സംഘം പട്ടാമ്പി റോഡ് മഞ്ചക്കല്ലിലെ ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരന്‍ നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്‌റഫിനെ മര്‍ദിച്ചത്. പരിക്കേറ്റ അഷ്‌റഫിനെ ചെര്‍പ്പുളശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഫോണ്‍ പെ വഴി നല്‍കിയ പണം പരിശോധിക്കണമെന്ന് ജീവനക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്‌നനമുണ്ടായത് ജീവനക്കാരനും വന്നവരും തമ്മില്‍ ചെറിയ വാക്കുതര്‍ക്കം ഉണ്ടാവുകയും അവര്‍ പിരിഞ്ഞു പോവുകയും ചെയ്തു. എന്നാല്‍ സംഭവത്തിനു ശേഷം ഒരു കൂട്ടമാളുകള്‍ വന്ന് ആക്രമണം നടത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് അറിയിച്ചു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

ആവേശം മൂത്ത് തിക്കും തിരക്കും; ശാന്തരാവാൻ പറഞ്ഞിട്ടും രക്ഷയില്ല; രാഹുലും അഖിലേഷും വേദിവിട്ടു (വീഡിയോ)

മമിതയ്ക്കൊപ്പം ആലപ്പുഴയിൽ കയാക്കിങ് നടത്തി അന്ന ബെൻ

അവയവ ദാതാക്കൾക്ക് 10 ലക്ഷം, കമ്മിഷൻ 5 ലക്ഷം; സബിത്ത് ഇറാനിലേക്ക് കൊണ്ടുപോയത് 20 പേരെ

ആദ്യമായി 55,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 400 രൂപ