കേരളം

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കാസര്‍കോട്ട് 27കാരനായ ബന്ധുവിനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസര്‍കോട് കജംപാടിയിലാണ് സംഭവം. മധൂര്‍ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. കജംപാടി സ്വദേശി പവന്‍രാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. 

പവന്‍ രാജ് പതിവായി യുവതിയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തിരുന്നു. ഇത് യുവതിയുടെ മാതൃസഹോദരി പുത്രനായ സന്ദീപ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി സന്ദീപ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പവന്‍ രാജ് വാഹനം തടഞ്ഞു നിര്‍ത്തി. കെയില്‍ കരുതിയ കത്തിയെടുത്ത് പവന്‍ രാജ് സന്ദീപയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: രമ

കുഞ്ഞിന് തിളച്ചപാല്‍ നല്‍കിയ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍

കത്തും ഫോമില്‍ വിരാട് കോഹ്‌ലി, ഋഷഭ് പന്ത് ഇല്ലാതെ ഡല്‍ഹി; ബംഗളൂരു ബ്ലോക്ക്ബസ്റ്റര്‍!

എംഎൽഎയുടെ വീട്ടിലെത്തി അല്ലു അർജുൻ, തടിച്ചുകൂടി ആരാധകർ; താരത്തിനെതിരെ കേസ്

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം