കേരളം

സ്‌നേഹം കൊണ്ട് വേലിക്കെട്ടുകള്‍ ഭേദിക്കാം; ബക്രീദ് ആശംസകളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലി പെരുന്നാളിന്റേത്. മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്‌നേഹിക്കാനും ഏവര്‍ക്കും സാധിച്ചാല്‍ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

സാഹോദര്യവും മതസൗഹാര്‍ദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ. വ്യതിരിക്തതകളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് എല്ലാ മനുഷ്യര്‍ക്കും ഒത്തുചേര്‍ന്ന് ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ സാധിക്കണം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുന്നു.- മുഖ്യമന്ത്രി ആശംസിച്ചു. 

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ബക്രീദ് ആശംസ നേര്‍ന്നു. ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് ബക്രീദ് സമൂഹത്തിനാകെ നല്‍കുന്നത്. ഈ സന്ദേശങ്ങളുടെ മൂല്യം ബക്രീദ് ആഘോഷത്തിലൂടെ ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. മാനവികതയില്‍ ഊന്നിയുള്ളതാകട്ടെ നമ്മുടെ ആഘോഷങ്ങളെല്ലാം.എല്ലാവര്‍ക്കും ബക്രീദ് ആശംസകള്‍.-അദ്ദേഹം കുറിച്ചു. 

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും  ഈദ്  അനുകമ്പയും പരസ്പര സഹകരണവും കൂടുതല്‍ ആഴത്തില്‍  ഒരുമിപ്പിക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആശംസ സന്ദേശത്തില്‍ പറഞ്ഞു. 

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ പെരുന്നാള്‍ ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു. ത്യാഗം, സാഹോദര്യം, സമഭാവന എന്നിവയാല്‍ നിറഞ്ഞ ബക്രീദ് എല്ലാവരുടെയും മനസ്സുകളെ വിമലീകരിക്കട്ടെ. കേവലം ആചാരങ്ങള്‍ക്കപ്പുറം സഹജീവികളോടുള്ള സ്‌നേഹത്താല്‍ നിറയണം നമ്മുടെ പ്രവര്‍ത്തികള്‍.സ്‌നേഹത്തിന്റെയും, ത്യാഗത്തിന്റേയും, സാഹോദര്യത്തിന്റെയും നിറനിലാവിലേക്കുള്ള  ഉണര്‍വാകട്ടെ ഈ വലിയ പെരുന്നാളും എന്ന് ആശംസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്