കേരളം

6 വര്‍ഷം പ്രണയം, മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം, ചോദ്യം ചെയ്തപ്പോള്‍ അസഭ്യം, വൃന്ദയുടെ ആത്മഹത്യയില്‍ സൈനികന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കൊട്ടാരക്കര: യുവതിയുടെ ആത്മഹത്യയില്‍ കാമുകനായ സൈനികന്‍ അറസ്റ്റില്‍. കോട്ടാത്തല സ്വദേശിനി വല്ലം പത്തടി വിദ്യാ ഭവനില്‍ ശ്രീലതയുടെ മകള്‍ വൃന്ദാ രാജി(24)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കാമുകനായിരുന്ന സൈനികന്‍ കോട്ടാത്തല സരിഗ ജങ്ഷനില്‍ കൃഷ്ണാഞ്ജലിയില്‍ അനുകൃഷ്ണനെ (27) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന വൃന്ദ കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെത്തിയിരുന്നു. 

പെണ്‍കുട്ടിയുമായി അനു ആറു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും പല തവണ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായും പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ ഒരാഴ്ച മുന്‍പ് മറ്റൊരു പെണ്‍കുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം നിശ്ചയം നടത്തുകയും ചെയ്തു. അതിനെക്കുറിച്ച് പെണ്‍കുട്ടി ചോദിച്ചപ്പോള്‍ വാട്‌സാപ്പ് മെസജിലൂടെ അസഭ്യം പറയുകയും അപമാനിക്കുകയും ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി പറയുന്നു. 

അനു കൃഷ്ണനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നും പെണ്‍കുട്ടിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മെസേജുകളും തുടര്‍ച്ചയായി പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരണ നല്‍കുന്ന മെസജുകളും പൊലീസ് റിക്കവര്‍ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല