കേരളം

ലോഡ്ജിൽ ഫ്ളാസ്കിൽ ഒളിപ്പിച്ച നിലയിൽ രണ്ടു കോടിയുടെ പാമ്പിൻ വിഷം; മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രണ്ടുകോടി രൂപയോളം വിലവരുന്ന പാമ്പിൻവിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ. 
പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട അരുവാപ്പുലം മുൻ പഞ്ചായത്ത് പ്രസിഡന്റ് കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻവീട്ടിൽ ടി പി കുമാർ (63), തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണു പിടിയിലായത്.

ബുധനാഴ്‌ച വൈകീട്ടോടെയാണ് ഇവരെ പിടികൂടിയത്. കൊണ്ടോട്ടിയിലെ ഒരു ലോഡ്‌ജിൽനിന്നാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് ഫ്ളാസ്‌കിൽ ഒളിപ്പിച്ചനിലയിൽ പാമ്പിൻവിഷവും കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക്‌ വിൽക്കാൻ വേണ്ടിയാണ് ഇവർ കൊണ്ടോട്ടിയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് വിഷം എത്തിച്ചുനൽകിയ ആളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

പിടിയിലായവരിൽ ഒരാൾ വിരമിച്ച അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ വനം-വന്യജീവി വകുപ്പിന് കൈമാറും.ജില്ലാ പോലീസ് മേധാവി സുജിത്ത്‌ദാസിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പത്തനംതിട്ട അരുവാപ്പുലം മുൻ പഞ്ചായത്ത് പ്രസിഡൻറും സിപിഎം നേതാവുമാണ് ടി പി കുമാർ. ടി പി കുമാർ ഒരുകാലത്ത് മലയോരമേഖലയിലെ സിപിഎമ്മിന്റെ പ്രബലനേതാക്കളിൽ ഒരാളായിരുന്നു. പിന്നീട് അച്ചടക്കനടപടി നേരിട്ടതോടെ പാർട്ടിയിൽ സജീവമല്ലാതായി. നിലവിൽ ഐരവൺ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

കെജരിവാളിന്റെ ജാമ്യം ബിജെപിക്ക് ഏറ്റ തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ഈ വിധി; പിണറായി

ശബരിമല മാസപൂജ:താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി, കൊടികളും ബോര്‍ഡും വെച്ച വാഹനങ്ങള്‍ക്ക് ഇളവ് വേണ്ടെന്നും ഹൈക്കോടതി

ബുംറയെ പിന്തള്ളി ഹര്‍ഷല്‍ പട്ടേലിന്റെ വിക്കറ്റ് വേട്ട

സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം കൈക്കൂലി വാങ്ങി; വില്ലേജ് അസിസ്റ്റന്റിനെ കൈയോടെ പിടികൂടി വിജിലന്‍സ്