കേരളം

പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ടു; 20 പവനും 20,000 രൂപയും കവര്‍ന്നു; പ്രതിക്കായി തിരച്ചില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മൂവാറ്റുപുഴയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച. വായില്‍ തുണി തിരുകിയ ശേഷമാണ് വീട്ടമ്മയെ പൂട്ടിയിട്ടത്. 20 പവന്‍ സ്വര്‍ണവും ഇരുപതിനായിരം രൂപയും കവര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. മോഷണസമയത്ത് വീട്ടുടമയുടെ അയല്‍വാസിയായ അടുത്ത ബന്ധുവായ സ്ത്രീ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ വീട് ശുചിയാക്കുന്നതിനിടെ പിന്നിലൂടെ എത്തിയ മോഷ്ടാവ് കൈകെട്ടിയിടുകയും വായില്‍ തുണി തിരുകി ബാത്ത് റൂമില്‍ പൂട്ടിയിടുകയുമായിരുന്നു.

പിന്നാലെ വീട്ടിനകത്തെ അലമാരയും മേശയും കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണവും ഇരുപതിനായിരം രൂപയും കവര്‍ന്നു. വീട്ടിലെ കുട്ടിയെ ട്യൂഷന്‍ പഠിപ്പിക്കുന്ന ടീച്ചര്‍ വിവരം പറഞ്ഞപ്പോഴാണ് മോഷണം നടന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. മുവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്