കേരളം

ഓടുന്ന കാറിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  ഓടുന്ന കാറിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണു. കാറില്‍ ഉണ്ടായിരുന്ന കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പയ്യാമ്പലം റെഡ്‌ക്രോസ് റോഡിലാണ് സംഭവം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറുടെ പേഴ്‌സണ്‍ സ്റ്റാഫ് അംഗമായ അബ്ദുള്ളയും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

വളവിലാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസിന് പിന്നിലായിരുന്നു കാര്‍. കെഎസ്ആര്‍ടിസി ബസ് കടന്നുപോയ ശേഷം കാര്‍ നിര്‍ത്തിയിട്ട സമയത്താണ് ഇലക്ട്രിക് പോസ്റ്റ് കാറിന്റെ മുകളിലേക്ക് വീണത്.  കാറിന്റെ ബോണറ്റിന്റെ മുകളിലേക്കാണ് പോസ്റ്റ് വീണത്. കെഎസ്ആര്‍ടിസിസി ബസില്‍ വൈദ്യുതി കമ്പി കുരുങ്ങിയത് കാരണമാകാം പോസ്റ്റ് മറിഞ്ഞത് എന്ന് സംശയിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്