കേരളം

സ്വന്തം വോട്ടുകള്‍ സംരക്ഷിക്കാന്‍ പോലും കെഎസ്‌യുവിന് കഴിയുന്നില്ല; യുഡിഎസ്എഫ് മുന്നണി വിട്ട് എംഎസ്എഫ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ പരാജയത്തിന് പിന്നാലെ കെഎസ് യുവുമായുള്ള സഖ്യം എംഎസ്എഫ് വിട്ടു. യുഡിഎസ്എഫ് മുന്നണി വിട്ടതായി എംഎസ്എഫ് അറിയിച്ചു. യുഡിഎഫ്എസ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രാജിവെച്ചു. 

സംസ്ഥാന സെക്രട്ടേറിയറ്റ്, വര്‍ക്കിങ്ങ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് രാജി. കെഎസ് യു വിന് സ്വന്തം വോട്ടുകള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് എംഎസ്എഫ് വിമര്‍ശിച്ചു. തൃശൂര്‍ ജില്ലയില്‍ മുന്നണിക്കകത്ത് ചതിയും വോട്ടുചോര്‍ച്ചയും ഉണ്ടായെന്ന് എംഎസ്എഫ് ആരോപിച്ചു. 

മുന്നണിയില്‍ നിന്നും രാജിവെക്കുന്ന കത്ത് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് കൈമാറി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ കെഎസ് യുവും എംഎസ്എഫും ചേര്‍ന്ന്‌ യു ഡി എസ് എഫ്. മുന്നണിയായിട്ടാണ് സര്‍വകലാശാല തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ ബുധനാഴ്ച ജില്ലാ എക്‌സിക്യൂട്ടിവിലേക്ക് അടക്കം നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റിലും എസ് എഫ്ഐ വിജയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു