കേരളം

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍; റിപ്പര്‍ ജയാനന്ദന്‍ പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ആദ്യമായി പരോളില്‍ പുറത്തിറങ്ങി. രണ്ടു ദിവസത്തേക്ക് പൊലീസ് സാന്നിധ്യത്തിലാണ് പരോള്‍. ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍ ലഭിച്ചത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ പരോളിനെ എതിര്‍ത്തിരുന്നു. മകള്‍ തന്നെ അമ്മക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി. ഒടുവില്‍ ഹൈക്കോടതി പരോള്‍ അനുവദിക്കുകയായിരുന്നു.

ഇന്ന് പകല്‍ വീട്ടിലായിരിക്കും ജയാനന്ദന്‍ കഴിയുക. നാളെ വടക്കുംനാഥ ക്ഷേത്രത്തിലാണ് മകളുടെ വിവാഹം. നാളെ പൊലീസിനൊപ്പമാകും ക്ഷേത്രത്തിലെത്തുക. രാവിലെ 9 മുതല്‍ 5 വരെ വിവാഹത്തില്‍ സംബന്ധിക്കാം.

ജയാനന്ദനെ വീയൂര്‍ അതീവ സുരക്ഷാ ജയിലിലായിരുന്നു തടവില്‍ പാര്‍പ്പിച്ചിരുന്നത്. 24 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍. സ്ത്രീകളെ തലക്കടിച്ച് ആഭരണം തട്ടിയെടുക്കലായിരുന്നു ഇയാളുടെ രീതി. ജീവിതാവസനം വരെ കഠിന തടവാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്ന ശിക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍