കേരളം

കഥാകൃത്ത് എസ് ജയേഷ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരിടത്തൊരു ലൈന്‍മാന്‍, ക്ല എന്നിവയാണ് ജയേഷിന്‍റെ പ്രധാന കൃതികള്‍. 

കഴിഞ്ഞ മാസം 13ന് പനി ബാധിച്ച് ആശുപത്രിയില്‍ പോയ ജയേഷ് അവിടെ വച്ച് തല ചുറ്റി വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാ​രമായി പരിക്കേറ്റ ജയേഷിനെ മാതാപിതാക്കള്‍ കോയമ്പത്തൂരുള്ള ശ്രീരാമകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി. 

കുറച്ചു നാള്‍ വെന്‍റിലേറ്ററിലായിരുന്നു. ജയേഷിന്‍റെ ചികിത്സക്കായി സുഹൃത്തുക്കള്‍ സഹായം തേടിയിരുന്നു. 
സംസ്കാരം നാളെ പാലക്കാട്ട് നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്