കേരളം

റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ, ഉടൻ മൊഴി രേഖപ്പെടുത്തും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; റഷ്യൻ യുവതിയെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതിനായി റഷ്യൻ ഭാഷ അറിയുന്ന ആളുകളുടെ സഹായം ഉടൻ തേടാനും കമ്മീഷൻ നിർദേശം നൽകി.

കൂരാച്ചുണ്ട് കാളങ്ങാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞദിവസമാണ് കെട്ടിത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആണ്‍സുഹൃത്തിന്റെ ഉപദ്രവമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണമെന്നാണ് സൂചന. 

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. റഷ്യന്‍ യുവതിയും ആണ്‍സുഹൃത്തും കൂരാച്ചുണ്ടില്‍ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. കൂരാച്ചുണ്ട് പൊലീസ് എത്തിയാണ് പരിക്കേറ്റ് കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം കാണാതായ ആണ്‍സുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ