കേരളം

'ഉമാ തോമസിന് പകരം സ്വപ്‌നയുടെ ചിത്രം'; വ്യാജ പ്രചാരണത്തിനെതിരെ വി ഡി സതീശന്‍ ഡിജിപിക്ക് പരാതി നല്‍കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്വീകരിക്കുന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പരാതി നല്‍കാന്‍ തീരുമാനിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അപകീര്‍ത്തികരമായ ചിത്രമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

ചിത്രം സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിപ്പിച്ചതിനെതിരെ വി ഡി സതീശന്‍ സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി നല്‍കും. ഉമാ തോമസ് എംഎല്‍എയുടെ ചിത്രം മോര്‍ഫ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമാ തോമസിന്റെ ജയത്തിന് പിന്നാലെയാണ് പ്രചാരണം നടത്തിയത്. ഉമാ തോമസിന് പകരം സ്വപ്‌നയുടെ ചിത്രം ചേര്‍ത്താണ് പ്രചരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി