കേരളം

ഉത്സവം; ശബരിമല നട ഇന്ന് തുറക്കും; നാളെ കൊടിയേറ്റ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ​ദീപം തെളിയിക്കും. പിന്നീട് ആഴിയിൽ അ​ഗ്നി പകരും. തുടർന്ന് ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കും. ഇന്ന് പൂജകളൊന്നും ഉണ്ടാകില്ല. 

തിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. 

വൈകീട്ട് മുളപൂജ നടക്കും. 29 മുതൽ പള്ളിവേട്ട ദിനമായ ഏപ്രിൽ നാല് വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ടാകും. 31 മുതൽ ഏപ്രിൽ നാല് വരെ  വിളക്കിനെഴുന്നള്ളിപ്പും നടക്കും. ഏപ്രിൽ അഞ്ചിന് പമ്പയിൽ ആറാട്ട്. ഈ സമയം ഭക്തർക്ക് പറവെക്കാം. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തി കൊടിയിറക്കിന് ശേഷം ഹരിവരാസനം പാടി നടയടയ്ക്കും. 

ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി. ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയാത്തവർക്കായി നിലയ്ക്കലിലും പമ്പയിലും ദേവസ്വം ബോർഡിന്റെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. 

വിവിധയിടങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി സർവീസുകളുമുണ്ടാകും. നിലയ്ക്കൽ- പമ്പ റൂട്ടിൽ ചെയിൻ സർവീസിനായും ബസുകളെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ