കേരളം

ന​ഗ്നചിത്രങ്ങൾ കാമുകന്റെ പക്കൽ നിന്നും കൈക്കലാക്കാൻ ഹാക്കറുടെ സഹായം തേടി; ഒത്തുനോക്കാൻ വീണ്ടും ന​ഗ്നചിത്രം, ബ്ലാക്ക് മെയിൽ; യുവാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വിദ്യാർത്ഥിനിയുടെ ​ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ. പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബിനെ (22) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകന്റെ കയ്യിലുള്ള ന​ഗ്നചിത്രങ്ങൾ വീണ്ടെടുത്ത് നൽകാമെന്ന് ഏറ്റ ഇഷാം, പിന്നീട് പെൺകുട്ടിയുടെ ന​ഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി കാൽലക്ഷത്തോളം രൂപ വാങ്ങുകയും ചെയ്തു. 

വിദ്യാർത്ഥിനി നേരത്തെ പ്രണയത്തിലായിരുന്നപ്പോൾ കാമുകന് ന​ഗ്നചിത്രങ്ങൾ അയച്ചിരുന്നു. ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് വിദ്യാർത്ഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണിൽ നഗ്നചിത്രങ്ങളുണ്ടെന്നും ഈ ചിത്രങ്ങൾ ഫോണിൽനിന്ന് ഹാക്ക് ചെയ്ത് തരാമെന്നും അറിയിച്ചു. ഇതിന് വിദ്യാർത്ഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങൾ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാൻ പുതിയ നഗ്നചിത്രങ്ങൾ അയച്ചുനൽകാനും ആവശ്യപ്പെട്ടു.

എന്നാൽ ന​ഗ്നചിത്രങ്ങൾ നൽകാൻ വിദ്യാർത്ഥിനി തയ്യാറായില്ല. തുടർന്ന് വിവരം കൂട്ടുകാരിയെ അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി.  ചിത്രങ്ങൾ തിരിച്ചെടുത്തുനൽകാമെന്ന് പുതിയ ഹാക്കർ ഇഷാം ഉറപ്പുനൽകി. പിന്നീട് ചിത്രങ്ങൾ വീണ്ടെടുത്തെന്നും, ഒത്തുനോക്കാൻ വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ അയച്ചുതരാനും ഇയാൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വിദ്യാർത്ഥിനി സ്വന്തം നഗ്നചിത്രങ്ങളെടുത്ത് ഹാക്കർക്ക് അയച്ചു കൊടുത്തു. 

ന​ഗ്നചിത്രങ്ങൾ ലഭിച്ചതോടെ, യുവാവ് ഇവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കാൽലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വിദ്യാർത്ഥിനി കൂട്ടുകാരിയുടെ മാല പണയം വെച്ച് ഹാക്കർക്ക് 20,000 രൂപ നൽകി. എന്നാൽ വീണ്ടും ഭീഷണി തുടർന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്