കേരളം

പേരു മാറ്റി മുറിയെടുത്തു, പുറത്തിറങ്ങാതെ ജീവിതം; പൊലീസ് തിരയുമ്പോള്‍ അരുണ്‍ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ 

സമകാലിക മലയാളം ഡെസ്ക്

കാസര്‍ക്കോട്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരന്‍ കാഞ്ഞങ്ങാട്ടെ ലോഡജില്‍ മുറിയെടുത്തത് കള്ളപ്പേരില്‍. ഇയാള്‍ മുറിയില്‍നിന്ന് പുറത്തിറങ്ങാറില്ലെന്നും ഇന്ന് ഒഴിയുമെന്നാണ് അറിയിച്ചിരുന്നതെന്നും ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ സ്വദേശി രാജേഷ് എന്ന പേരില്‍ ഈ മാസം രണ്ടിനാണ് അരുണ്‍ മുറിയെടുത്തത്. ഡ്രൈവര്‍ ആണെന്നാണ് പറഞ്ഞത്. മിക്കപ്പോഴും മുറിയില്‍ തന്നെയായിരുന്നു. മുഴുവന്‍ സമയവും മദ്യപിച്ച അവസ്ഥയില്‍ ആയിരുന്നെന്നും ജീവനക്കാര്‍ പറഞ്ഞു. വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. ഇന്നു രാവിലെ മുറി ഒഴിയുമെന്നാണ് അറിയിച്ചിരുന്നതെന്നും ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു.

ഇന്ന് മുറിയില്‍നിന്ന് അനക്കമൊന്നും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരി്ച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സൈബര്‍ അധിക്ഷേപ കേസിലെ പ്രതിയാണെന്ന സംശയം ഉയര്‍ന്നത്. അരുണ്‍
വിദ്യാധരന്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തിട്ടുണ്ട്. അരുണിന്റെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. സമീപത്തുനിന്നും ഉറക്കഗുളികയെന്നു സംശയിക്കുന്നവയുടെ പാക്കറ്റും കണ്ടെടുത്തു.

കോന്നല്ലൂര്‍ സ്വദേശിയായ 26കാരി വി എം ആതിരയാണ് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. സൈബര്‍ അധിക്ഷേപത്തിന് പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയായിരുന്നു ആത്മഹത്യ. ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്ടറുമായ ആശിഷ് ദാസ് പറഞ്ഞു. അരുണിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം