തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലെ പാലങ്ങളിലെ നവീകരണ ജോലികളുടെ ഭാഗമായാണ് നിയന്ത്രണം. മെയ് 8, 15 തിയതികളിൽ എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് പൂർണമായി റദ്ദാക്കി. മെയ് 8 മുതൽ മെയ് 30 വരെ നിരവധി ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കിയിട്ടുണ്ട്. വിവിധ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ട്.
8, 15 തിയതികൾ റദ്ദാക്കിയ ട്രെയിനുകൾ
- നിലമ്പൂർ റോഡ്- കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രമാക്കി.
- കണ്ണൂർ-എറണാകുളം എക്സ്പ്രസ്സ് തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് അവസാനിപ്പിക്കും.
- തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രം.
- പുനലൂർ-ഗുരുവായൂർ എക്സ്പ്രസ്സ് കോട്ടയം വരെ മാത്രമാണ് സർവീസ് നടത്തുക.
- 15 ന് തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും
ഭാഗീകമായി റദ്ദാക്കിയ മറ്റ് സർവീസുകൾ
- കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം - എറണാകുളം സ്പെഷ്യൽ മെമു ഭാഗികമായി റദ്ദാക്കി. 7, 10, 12, 14, 17, 19, 21, 22, 24, 26, 28, 29, 31 തിയതികളിലാണ് നിയന്ത്രണം.
- എറണാകുളം - കൊല്ലം മെമു എക്സ്പ്രസ്സ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
- 9,16 തിയതികളിൽ ഗുരുവായൂരിൽ നിന്ന് തിരിക്കേണ്ട ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തു നിന്നാകും രാവിലെ 5.20ന് പുറപ്പെടുക.
- 8, 26, 28, 29, 30,31 തിയതികളിൽ പുറപ്പെടുന്ന ചെന്നൈ എഗ്മൂർ- ഗുരുവായൂർ എക്സ്പ്രസ് കോട്ടയം വഴിയാകും പോവുക. കോട്ടയത്ത് സ്റ്റോപ്പുണ്ട്.
8, 15 തിയതികളിൽ പുറപ്പെടുന്ന ട്രെയിനുകളിൽ സമയമാറ്റമുള്ളവ
- തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 3.45ന് പുറപ്പെടുന്ന തിരുവനന്തപുരം-വെരാവൽ പ്രതിവാര എക്സ്പ്രസ് വൈകിട്ട് 7.40നാകും പുറപ്പെടുക.
- കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 4.45നു പുറപ്പെടുന്ന കൊച്ചുവേളി- മൈസൂരു എക്സ്പ്രസ് രാത്രി 8ന് ആയിരിക്കും പുറപ്പെടുന്നത്.
- തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.55ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രാത്രി 10. 15നാകും തിരിക്കുക.
- എറണാകുളത്തുനിന്ന് രാത്രി 10.30ന് തിരിക്കുന്ന എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് രാത്രി 11.50നാകും പുറപ്പെടുക.
- കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 5ന് തിരിക്കേണ്ട കൊച്ചുവേളി- യശ്വന്ത്പൂർ ഗരീബ്രഥ് എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്ന് രാത്രി 8.10ന് പുറപ്പെടും.
- തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 5.15 ന് തിരിക്കേണ്ട തിരുവനന്തപുരം- എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 1.30 മണിക്കൂർ വൈകിയാകും പുറപ്പെടുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ