കേരളം

കാടിറങ്ങി അരിക്കൊമ്പൻ, ചുരത്തിലെ ബസിന് നേരെ പാഞ്ഞടുത്തു; കേരള വനമേഖലയിലേക്ക് തിരിച്ചയക്കാൻ ശ്രമം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ; തമിഴ്നാടിനെ ഭീതിയിലാക്കി അരിക്കൊമ്പൻ. എന്നാൽ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. മേഘമലയിലേക്കു പോകുന്ന ചുരത്തിൽ അരിക്കൊമ്പൻ ബസിനെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. 

ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ തമിഴ്നാട്ടിലെ മേഘമലയിലേക്ക് എത്തുകയായിരുന്നു. ദിവസങ്ങളായി മേഘമലയ്ക്കു സമീപത്തെ മണലാർ, ഇറവങ്കലാർ തുടങ്ങിയ മേഖലകളിൽ കറങ്ങി നടക്കുകയാണ്. മേഘമലയിൽ തുടരുന്ന അരിക്കൊമ്പനെ കേരള അതിർത്തിയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് വനം വകുപ്പ്. ചിന്നക്കനാലിലേതിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമായതിനാലാണ് ആന മേഘമലയിൽ തന്നെ തുടരുന്നത് എന്നാണ് വിലയിരുത്തൽ. 

30 പേരടങ്ങുന്ന ഒരു സംഘം തമിഴ്നാട് വനപാലകർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ മേഘമല കടുവാ സങ്കേതത്തിനുള്ളിലെ ഘോര വനത്തിലാണ് അരിക്കൊമ്പൻ. ഇവിടെനിന്ന് വീണ്ടും ഇറങ്ങി വരാതിരിക്കാനുള്ള ശ്രമങ്ങളാണ് വനപാലകർ നടത്തുന്നത്. ഇതിനോട് ചേർന്നു കിടക്കുന്ന ചിന്നമന്നൂരിലേക്ക് ആന കടക്കുമോ എന്ന ആശങ്കയും തമിഴ്നാടിനുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി