കേരളം

ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം അക്രമി ആശുപത്രിയിലേക്ക് ഓടിക്കയറി; രോഗിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; ഭീകരാന്തരീക്ഷം 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് അക്രമി ഓടിക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചൊവ്വല്‍ സ്വദേശി ഫാറൂഖ് ആണ് അക്രമമഴിച്ചുവിട്ടത്. കാസര്‍കോട് മാര്‍ക്കറ്റില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് ഫാറൂഖ് ആശുപത്രിയിലേക്ക് ഓടിക്കയറിയത്. 

ആശുപത്രിയിലെത്തിയ രോഗിയെ കയ്യേറ്റം ചെയ്യാനും ഇയാള്‍ ശ്രമിച്ചു. പൊലീസ് എത്തി ഫാറൂഖിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി. നെടുങ്കണ്ടം സ്വദേശി പ്രവീണ്‍ ആണ് ഡോക്ടറെയും നഴ്‌സുമാരെയും ആക്രമിക്കാന്‍ ശ്രമിച്ചത്. 

ഇന്നലെ രാത്രിയാണ് സംഭവം. അടിപിടിയില്‍ പരിക്കേറ്റ പ്രവീണിനെ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം. ഇയാള്‍ മദ്യലഹരിയിലായിരുന്നു. പിന്നീട് കൈകാലുകള്‍ ബന്ധച്ചശേഷമാണ് ആശുപത്രിയില്‍ ചികിത്സ നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്