കേരളം

കൈവിലങ്ങ് ഇട്ടു പരിശോധനയ്ക്ക് കൊണ്ടുവരണം; രേഖാമൂലം കുറിപ്പു നല്‍കി ഡോക്ടര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയെ വിലങ്ങ് അണിയിച്ച് എത്തിക്കാന്‍ ഡോക്ടറുടെ നിര്‍ദേശം. കൈ വിലങ്ങ് അണിയിച്ച് പ്രതിയെ പരിശോധനയ്ക്ക് ഹാജരാക്കാനാണ് ഡോക്ടര്‍ പൊലീസിന് കുറിപ്പ് നല്‍കിയത്. 

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിര്‍ദേശം നല്‍കിയത്. പ്രതിഷേധസൂചകമായിട്ടാണ് ഡോക്ടര്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയത് എന്നാണ് ആശുപത്രി ജീവനക്കാര്‍ അനൗദ്യോഗികമായി സൂചിപ്പിക്കുന്നത്. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാളുടെ ആക്രമണത്തില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടിരുന്നു. ഡോ. വന്ദനയാണ് മുറിവ് തുന്നിക്കെട്ടുന്നതിനിടെ കത്രിക കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്. ഇതേത്തുടര്‍ന്ന് ആശുപത്രികളിലെ സുരക്ഷയില്‍ ഡോക്ടര്‍മാര്‍ കടുത്ത ആശങ്കയിലും പ്രതിഷേധത്തിലുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

എം. നന്ദകുമാര്‍ എഴുതിയ കഥ 'എക്‌സ് എന്ന ശത്രു എത്തുന്ന നേരം'

റിവ്യൂ ബോംബിങ്: അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കര്‍

''മരിച്ചുപോയ എന്റെ ചങ്ങാതിമാരുടെ മുഖങ്ങളില്‍ മഴ പെയ്യുകയാണ്''

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്