കേരളം

ആരോ​ഗ്യമന്ത്രിക്ക് ഹൃദയമുണ്ടോയെന്ന് സംശയം; രാജി വെച്ചൊഴിയണമെന്ന് ജെബി മേത്തർ; മഹിളാ കോൺ​ഗ്രസ് ഉപവാസം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കഴിയാത്ത മന്ത്രി രാജിവച്ചൊഴിയണമെന്ന് മഹിളാ കോൺ​ഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി. ഡോക്ടർമാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഉടൻ നടപ്പാക്കണം. ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജെബി മേത്തർ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. 

ഡോ.വന്ദന ദാസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നീതി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനു മുമ്പില്‍ ഉപവാസ സമരം തുടങ്ങി. രാവിലെ ആറിന് ആരംഭിച്ച ഉപവാസം വൈകിട്ട് ആറുവരെയാണ്.  ജീവൻ കാക്കുന്നവരുടെ ജീവനുവേണ്ടി, ജസ്റ്റിസ് ഫോർ ഡോക്ടർ വന്ദന ദാസ്, ജസ്റ്റിസ് ഫോർ ഡോക്ടേഴ്സ് ആന്റ് ഹെൽത്ത് വർക്കേഴ്സ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം.  

കേരളത്തിലെ  ഡോക്ടർമാർക്കും ആരോ​ഗ്യപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് മഹിളാ കോൺ​ഗ്രസ് ഉപവാസ സമരം നടത്തുന്നതെന്ന് ജെബി മേത്തർ പറഞ്ഞു. ആരോ​​ഗ്യമന്ത്രിക്ക് വേണ്ടത് എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഹൃദയമാണ്. എന്നാൽ കേരളത്തിലെ ആരോ​ഗ്യമന്ത്രിക്ക് ഹൃദയമുണ്ടോ എന്നുപോലും സംശയമാണെന്നും ജെബി മേത്തർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ