കേരളം

'അധിക്ഷേപമായി വ്യാഖ്യാനിച്ചു'; 'തൊലിക്കട്ടി' പോസ്റ്റ് പിന്‍വലിച്ച് വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കര്‍ണാടകയില്‍ സിദ്ധരമായ്യ സര്‍ക്കാരിന്റെ സത്യപ്രതജ്ഞ ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തതിനെ കുറിച്ച് അധിക്ഷേപപരമായി പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.' ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ. ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി'എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. ഇതിനെതിരെ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് വ്യാപക വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണ് പോസ്റ്റ് പിന്‍വലിച്ചത്. 

'കര്‍ണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിന്‍വലിക്കുകയാണ്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരിക്ക് നേതൃത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാന്‍ ഇക്കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിന് തുടര്‍ന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്ത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.'-ബല്‍റാം പോസ്റ്റില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'

ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി തരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും