കേരളം

ചൂടുകൂടിയതോടെ ആളും കൂടി; ഞായറാഴ്‌ചകളിൽ ഇനി മുതൽ 7.30ന് മെട്രോ സർവീസ് തുടങ്ങും, വിദ്യാർഥികൾക്ക് പ്രത്യേക ഓഫറുകൾ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഈ ഞായറാഴ്ച മുതൽ കൊച്ചി മെട്രോയുടെ സർവീസ് രാവിലെ 7.30 മുതൽ തുടങ്ങും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് തീരുമാനം. ഒരു ദിവസം ശരാശരി 80,000 യാത്രക്കർ ആയിരുന്നത് ഈ മാസം 90,000 ആയി. ഒൻപത് ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി അധികൃതർ പറഞ്ഞു.നേരത്തെ ഞായറാഴ്ചകളിൽ എട്ട് മണിക്കായിരുന്നു മെട്രോയുടെ സർവീസ് തുടങ്ങിയിരുന്നത്.  

കഴിഞ്ഞ ആഴ്ചയിലെ ഓൺലൈൻ സർവേയിലെ അഭിപ്രായങ്ങൾ പരി​ഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്.

900 രൂപയ്ക്ക് ഒരു മാസം പരിധിയില്ലാതെ യാത്ര ചെയ്യാൻ വിദ്യ 30 കാർഡും.  പദ്ധതിയിൽ അംഗമാകുന്നവർക്ക് മൈ ബൈക്കിന്റെ ഒരു മാസ പാക്കേജ് 450 രൂപയ്ക്കു ലഭിക്കും. മറ്റുള്ളവർക്ക് ഇത് 699 രൂപയാണ്. കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ 23ന് നടക്കുന്ന ക്യാംപെയ്നിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കാണ് ഓഫർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)