കേരളം

'എന്റെ അമ്മയെ ആരോ കൊന്നു'; കളി കഴിഞ്ഞ് വീട്ടിലെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ജൂബിയെ; വേദനയായി കുരുന്നുകൾ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; അയൽവീട്ടിൽ ഉറുമ്പുംകൂട് ഉണ്ടാക്കി കളിക്കുകയായിരുന്നു മൂന്നാം ക്ലാസുകാരൻ സച്ചിനും എൽകെജി വിദ്യാർത്ഥിയായ സ്റ്റെവിനും. തിരിച്ചു വീട്ടിൽ എത്തിയ ഈ കുരുന്നുകളെ കാത്തിരുന്നത് നടുക്കുന്ന കാഴ്ചയായിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മ. തന്റെ അമ്മയെ അരോ കൊന്നു എന്നു പറഞ്ഞുകൊണ്ട് അനിയനേയും കൂട്ടി സച്ചിൻ ചെന്നു കയറിയത് സമീപത്തുള്ള കുരുവിളയുടെ വീട്ടിലാണ്. അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ സമീപത്തെ വീട്ടിൽ തലയും കുനിച്ച് സച്ചിൻ ഇരുന്നു. ആ സമയം ഒന്നും അറിയാതെ കൂട്ടുകാർക്കൊപ്പം കളിച്ചു നടക്കുകയായിരുന്നു സ്റ്റെവിൻ. ദുരന്തത്തിന്റെ സാക്ഷിയായ ആ കുഞ്ഞുങ്ങൾ നാടിന് വേദനയാവുകയാണ്.

ഇന്നലെ രാവിലെയാണ് കറുകച്ചാലില്‍ പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസിൽ പരാതിക്കാരിയായ ജൂബി വെട്ടേറ്റ് കൊല്ലപ്പെടുന്നത്. ​അയൽവാസി കുരുവിള ഉടൻ പൊലീസിൽ വിവരം അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ ജൂബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നാലെ ജൂബിയുടെ ഭർത്താവ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി.  ഇയാളെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവാണ് തന്നെ ആക്രമിച്ചതെന്ന് ജൂബി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇയാളിൽ നിന്നും യുവതിക്ക് നിരന്തര ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് യുവതിയെ ഇത്തരം ബന്ധങ്ങള്‍ക്കു നിര്‍ബന്ധിച്ചു തുടങ്ങിയത്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ദുരിതം തുറന്നു പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്