കേരളം

പാലക്കാട്ട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു, ചോര വാര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ് മഹാദേവന്‍; ആര്‍ആര്‍ടി എത്തി തുരത്തി 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. തടി പിടിക്കാന്‍ കൊണ്ടുവന്ന നാട്ടാനയ്ക്കാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. മണ്ണാര്‍ക്കാട് റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തി കാട്ടാനക്കൂട്ടത്തെ തുരത്തി.

കല്ലടിക്കോട് ശിരുവാണിയില്‍ ഇന്നലെ രാത്രി 11.30നാണ് സംഭവം. കാടിറങ്ങിവന്ന മൂന്ന് കാട്ടാനകളാണ് നാട്ടാനയെ ആക്രമിച്ചത്. അരീക്കോട് മഹാദേവന്‍ എന്നാണ് ആനയ്ക്കാണ് പരിക്കേറ്റത്. മഹാദേവന്റെ മുന്‍വശത്തെ കാലിനാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശബ്ദം കേട്ട് ഓടിയെത്തിയ പാപ്പാന്മാര്‍ മണ്ണാര്‍ക്കാട് ആര്‍ആര്‍ടിയെ അറിയിക്കുകയായിരുന്നു. 

മണ്ണാര്‍ക്കാട് നിന്ന് എത്തിയ ആര്‍ആര്‍ടി സംഘം പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടാനക്കൂട്ടം പിരിഞ്ഞ് പോയത്. അതേസമയം ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയത് നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.കരിമ്പ- ശിരുവാണി  ദേശീയപാതയില്‍ നിന്ന് കേവലം 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്. ഈ മേഖലയില്‍ വന്യമൃഗ ശല്യം  പൊതുവേ രൂക്ഷമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി