കേരളം

കാട്ടാക്കട എസ്എഫ്‌ഐ ആള്‍മാറാട്ടം: മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം കോളജ് മാനേജ്‌മെന്റ് അന്വേഷിക്കും. മൂന്നംഗ സമിതിയാകും അന്വേഷിക്കുക. മാനേജര്‍ അടക്കം മൂന്നുപേരാണ് സമിതിയാണ് അന്വേഷിക്കുക. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കോളജ് പ്രിന്‍സിപ്പലിനെതിരായ സസ്‌പെന്‍ഷനില്‍ തീരുമാനം ഉണ്ടാകുക.

ഇന്നലെ ചേര്‍ന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. ഷൈജുവിനെ പദവിയില്‍ നിന്നും മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. കൂടുതല്‍ തുടര്‍നടപടികള്‍ ഷൈജുവിനെതിരെ സ്വീകരിക്കാനും സര്‍വകലാശാല സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറും കോളജ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. 

സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ വേണമെന്നാണ് സര്‍വകലാശാല നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. ആള്‍മാറാട്ടത്തില്‍ കടുത്ത നടപടി ഉണ്ടായില്ലെങ്കില്‍ കോളജിനെതിരെ നടപടിയിലേക്ക് കടക്കുമെന്നും സര്‍വകലാശാല സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ആള്‍മാറാട്ട വിഷയത്തില്‍ മാനേജര്‍ അടക്കമുള്ള സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി സിഎസ്‌ഐ സഭ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

ഒരാഴ്ചയ്ക്കകം സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. തെറ്റു ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്നും സിഎസ്‌ഐ സഭാ മാനേജ്‌മെന്റ് സൂചിപ്പിക്കുന്നത്. ആള്‍മാറാട്ട സംഭവത്തിൽ പൊലീസില്‍ പരാതി നല്‍കുമെന്ന് സര്‍വകലാശാലയും അറിയിച്ചിട്ടുണ്ട്. കോളജില്‍ നിന്നും യുയുസിയായി വിജയിച്ച വിദ്യാര്‍ത്ഥിനിയെ മാറ്റി, എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി വിശാഖിനെ തിരുകി കയറ്റിയതാണ് വിവാദമായത്. സംഭവത്തില്‍ കെഎസ് യു ഡിജിപിക്ക് പരാതി നല്‍കിയിട്ട് അഞ്ചുദിവസം കഴിഞ്ഞെങ്കിലും ഇതുവരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. . 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു