കേരളം

ഇന്ന് 15 ട്രെയിനുകൾ പൂർണമായും റദ്ദാക്കി; സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. തൃശൂർ യാർഡിലും ആലുവ– അങ്കമാലി സെക്‌ഷനിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽമാവേലിക്കര – ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നതിനാലാണ് സർവീസുകളിൽ മാറ്റമുള്ളത്. ഇന്ന് 15 ട്രെയിനുകൾ പൂർണമായും ഏഴ് ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കിയിട്ടുണ്ട്. 

ഇന്ന് പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

• കൊച്ചുവേളി– ലോകമാന്യ ടെർമിനസ് ഗര‍ീബ്‌രഥ് എക്സ്പ്രസ് (12202) 
• നാഗർകോവിൽ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) 
• കൊച്ചുവേളി – നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349) 
• തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് (16343) 
• കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06768) 
• കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06778) 
• എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് (06441) 
• കായംകുളം – എറണാകുളം– കായംകുളം മെമു എക്സ്പ്രസ് (16310/16309) 
• കൊല്ലം – കോട്ടയം– കൊല്ലം മെമു സ്പെഷൽ (06786/06785) 
• എറണാകുളം – കൊല്ലം മെമു സ്പെഷൽ (06769) 
• കായംകുളം – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06450) 
• എറണാകുളം – ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷൽ (06015) 
• ആലപ്പുഴ – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06452)

ലോകമാന്യ തിലക് ടെർമിനസ് – കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201), നിലമ്പൂർ– കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350), മധുര – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (16344) എന്നീ ട്രെയിനുകളാണ് നാളെ റദ്ദാക്കിയിരിക്കുന്നത്. 

ഇന്ന് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

• ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും ‌
• രാവിലെ 5.25 ന് പുറപ്പെടുന്ന തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളത്തു സർവീസ് അവസാനിപ്പിക്കും.‌ ഈ ട്രെയിൻ തിരികെ (16301) വൈകിട്ട് 5.25 ന് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടും. 
• ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ട എറണാകുളം– ഹസ്രത് നിസാമുദീൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ഉച്ചയ്ക്ക് 2.37ന് തൃശൂരിൽ നിന്നു സർവീസ് ആരംഭിക്കും
• രാവിലെ 7.20 ന് പാലക്കാട് ജം​ഗ്ഷനിൽ നിന്നു പുറപ്പെടുന്ന എറണാകുളം മെമു എക്സ്പ്രസ് സ്പെഷൽ (06797) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. ഈ ട്രെയിൻ തിരികെ (06798) വൈകിട്ട് 3.55 ന് ചാലക്കുടിയിൽ നിന്നു പാലക്കാട്ടേക്കു സർവീസ് ആരംഭിക്കും. 
• രാവിലെ 9മണിക്കുള്ള ചെന്നൈ എഗ്‌മൂറിൽ നിന്നു പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജംക്‌ഷനിൽ സർവീസ് അവസാനിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍