കേരളം

എട്ടുവയസുകാരിയെ പീഡിപ്പിച്ചു; ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‌മരണംവരെ കഠിനതടവ്; 1,20,000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണംവരെ കഠിനതടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂര്‍ ചിറക്കത്തഴം കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണ്  എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ ശിക്ഷിച്ചത്.

2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അനില്‍കുമാര്‍ ജോലിചെയ്തിരുന്ന ഫ്‌ലാറ്റിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്. സെക്യൂരിറ്റി ക്യാബിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി അമ്മയെ വിവരം അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫ്‌ലാറ്റിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ആളാണ് ക്രൂരകൃത്യം നടത്തിയത്. ഇക്കാരണത്താല്‍ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കനത്ത ശിക്ഷ നല്‍കുകയാണെന്നും കോടതി വ്യക്തമാക്കി. പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കാനും ഉത്തരവിട്ടു. 

ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയായിരുന്ന പി കെ രാധാമണി, എസ്ഐ എ എന്‍ ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എ ബിന്ദു, സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍