കേരളം

ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; നീലേശ്വരത്ത് ഇറങ്ങി പ്രതി രക്ഷപ്പെട്ടു; ഫോട്ടോ പുറത്തുവിട്ട് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  ചെന്നൈ- മംഗളൂരു ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായതായി പരാതി. ചെന്നൈയില്‍ നിന്നു മംഗളൂരുവിലേക്ക് പോവുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു.

ചെന്നൈ -മംഗളൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍വച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇയാള്‍ തലശേരിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണ് വിവരം. നീലേശ്വരം വരെ യാത്ര ചെയ്ത പ്രതി, പിന്നീട് നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി വിവരം റെയില്‍വേ പൊലീസില്‍ അറിയിച്ചു.

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് ഫോട്ടോ പുറത്തുവിട്ടത്. ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തിയെക്കുറിച്ച് അറിയുന്നവര്‍ വിവരം നല്‍കണമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല