കേരളം

സുഹറ മമ്പാട് പ്രസിഡന്റ്; വനിതാ ലീഗീന് പുതിയ നേതൃത്വം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം, സുഹറ മമ്പാടിനെ പ്രസിഡന്റായും അഡ്വ. പി കുല്‍സുവിനെ ജനറല്‍ സെക്രട്ടറിയായും നസീമ ടീച്ചറെ ട്രഷററായും തെരഞ്ഞെടുത്തു.

ഷാഹിന നിയാസി, റസീന അബ്ദുല്‍ഖാദര്‍, സബീന മറ്റപ്പിള്ളി, അഡ്വ. ഒഎസ് നഫീസ, പി. സഫിയ, മറിയം ടീച്ചര്‍, സാജിത നൗഷാദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍, ഷംല ഷൗക്കത്ത്, മീരാറാണി, സാജിദ ടീച്ചര്‍, ഷീന പടിഞ്ഞാറ്റേക്കര, ലൈല പുല്ലൂന്നി എന്നിവരാണ് സെക്രട്ടറിമാര്‍. അഡ്വ. നൂര്‍ബിന റഷീദ്, ഖമറുന്നിസ അന്‍വര്‍, അഡ്വ. കെപി മറിയുമ്മ, ജയന്തി രാജന്‍, സീമ യഹ്യ, അഡ്വ. റംല, റോഷ്നി ഖാലിദ്, അഡ്വ. സാജിദ സിദ്ദീഖ്, ജുബൈരിയ്യ ടീച്ചര്‍, സാബിറ ടീച്ചര്‍, ആയിഷ താഹിറ എന്നിവര്‍ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍