കേരളം

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇളകൊള്ളൂര്‍ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്.

ഏഴ് കുട്ടികള്‍ അടങ്ങുന്ന സമീപം ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. അഞ്ച് പേര്‍ കരയ്ക്കിരിക്കുകയും രണ്ടുപേര്‍ വെള്ളത്തില്‍ ഇറങ്ങുകയുമായിരുന്നു. ഇറങ്ങിയ കുട്ടിയിലൊരാള്‍ മറുകരയ്ക്ക് നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയി. അതിനിടെ കൂടെയുണ്ടായിരുന്ന കുട്ടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴിക്കില്‍പ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പത്തംതിട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് കുട്ടികളെ പുറത്തെടുത്തത്. പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. രണ്ട് മാസത്തിനിടെ ഇത്തരത്തില്‍ നിരന്തരമായി നിരവധി അപകടങ്ങള്‍ അച്ചന്‍കോവിലാറ്റില്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ