കേരളം

പ്ലസ് ടു ഫലം പിൻവലിച്ചെന്ന് വ്യാജ വിഡിയോ; യൂട്യൂബറായ ബിജെപി പഞ്ചായത്തം​ഗം അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്തെ പ്ലസ് ടു ഫലം പിൻവലിച്ചതായി വിഡിയോ പകർത്തി പ്രചരിപ്പിച്ച യൂട്യൂബറായ ബിജെപി പഞ്ചായത്തം​ഗം അറസ്റ്റിൽ. കൊല്ലത്തെ ബിജെപി പഞ്ചായത്തം​ഗം നിഖിൽ മനോഹറിനെ ആണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ്.

വീ കാൻ മീഡിയ എന്ന യൂട്യൂബ് ചാനലാണ് വ്യാജ വാർത്ത നൽകിയത്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വ്യാജവാർത്തയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. പ്ലസ് ടു ഫലം പിൻവലിച്ചെന്നും തെറ്റുപറ്റിയതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞെന്നുമാണ് വാർത്തയിലുണ്ടായിരുന്നത്.  വ്യാജ വാർത്തയിൽ  വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്