കേരളം

കോഴിക്കോട് യുവതി ആത്മഹത്യ ചെയ്തത് ബസ് ഡ്രൈവറുടെ ഭീഷണിയെ തുടര്‍ന്ന്; അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: യുവതി ജീവനൊടുക്കിയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലിനെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നിരന്തര ഭീഷണി കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് ഭീഷണിക്ക് കാരണം. കഴിഞ്ഞ മാസം 24നാണ് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്. പ്രതി ഡ്രൈവറായി പോകുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയായിരുന്നു. പണം തിരികെ ചോദിച്ചതോടെ യുവതിയെ ഭീഷണിപ്പെടുത്തി

യുവതിയുടെ മൊബൈല്‍ ഫോണ്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്നിവയുള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ശരത് ലാലിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി