കേരളം

വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; നുസ്രത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകള്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍. തൃശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യയായ വി പി നുസ്രത്തിനെ (36), ഡിവൈഎസ്പിയുടെ ചേര്‍പ്പിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിനിയാണ്.

ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി നുസ്രത്തിന്റെ പേരില്‍ കേസുകളുണ്ട്. വക്കീൽ ചമഞ്ഞും സാമ്പത്തിക ഇടപാടുകൾ പറഞ്ഞു തീർക്കാനെന്ന പേരിൽ ഭീഷണിപ്പെടുത്തിയും റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും പണം തട്ടിയതായി  ഇവർക്കെതിരെ പരാതികളുണ്ട്. 

10 ലക്ഷവും അതിലധികവും നഷ്ടമായവർ പരാതിക്കാരിലുൾപ്പെടുന്നു. സ്വര്‍ണം തട്ടിയെന്ന പരാതിയും നുസ്രത്തിനെതിരെയുണ്ട്. ഭർത്താവ് സുരേഷ് ബാബു നേരത്തെ തിരൂർ ഡിവൈഎസ്പിയായിരുന്നു. പൊലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ച് കേസുകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നതായി പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്