കേരളം

'ഞാൻ ആരെയും കൊന്നിട്ടില്ല;  ഹണിട്രാപ്പ് പച്ചക്കള്ളം; സിദ്ദിഖും ഷിബിലിയും തമ്മില്‍ വഴക്കുണ്ടായി'

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താന്‍ ആരെയും കൊന്നിട്ടില്ലെന്ന് കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകക്കേസിലെ പ്രതി ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തതും ഷിബിലിയാണ്. കൃത്യം നടക്കുമ്പോള്‍ ഷിബിലിക്കും ആഷിഖിനും ഒപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്നും ഫര്‍ഹാന പറഞ്ഞു. 

ചളവറയിലെ ഫര്‍ഹാനയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസ് ജീപ്പില്‍ വെച്ച് ടെലിവിഷന്‍ ചാനലിനോടാണ് ഫര്‍ഹാന ഇപ്രകാരം പറഞ്ഞത്. 'ഞാന്‍ കൊന്നിട്ടൊന്നുമില്ല. ഞാന്‍ ഇതിന്റെ കൂടെ നിന്നു എന്നുള്ളത് ശരിയാണ്. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖുമാണ്. 

ഹോട്ടല്‍ മുറിയില്‍ വെച്ച് സിദ്ദിഖും ഷിബിലിയും തമ്മില്‍ കലഹമുണ്ടായി. ഹണി ട്രാപ്പ് എന്നു പറയുന്നത് പച്ചക്കള്ളമാണ്. ഞാൻ ഒരു രൂപ പോലും അയാളുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല' എന്നും ഫര്‍ഹാന പറഞ്ഞു. കൊലപാതകം നടക്കുമ്പോള്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം ഫര്‍ഹാനയുടെ ചളവറയിലെ വീടിന് പിന്നില്‍ കൊണ്ടിട്ട് കത്തിച്ചു കളയുകയായിരുന്നു. 

ഇതിന്റെ തെളിവു ശേഖരിക്കാനാണ് ഫര്‍ഹാനയെ വീട്ടിലെത്തിച്ചത്. വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ അട്ടപ്പാടിയില്‍ നടത്തിയ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. ഒന്‍പതാം വളവില്‍ നിന്നുമാണ് ഫോണ്‍ കണ്ടെടുത്തത്.  മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ച് വരുന്നവഴിയാണ് ഫോണ്‍ കളഞ്ഞതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി