കേരളം

'കോവിഡ് കാലത്ത് വാങ്ങിയതൊന്നും കത്തി നശിച്ചിട്ടില്ല, തീപിടിത്തത്തിൽ സമ​ഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎംഎസ്‍സിഎൽ തീപിടിത്തത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് മന്ത്രി വീണ ജോർജ്. കോവിഡ് കാലത്ത് വാങ്ങിയതൊന്നും തീപിടിത്തത്തിൽ കത്തി നശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പ്രത്യേക സമിതിയെ നിയോ​ഗിച്ച് സമഗ്ര അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. ആരോ​ഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.  ഡ്ര​ഗ് കൺട്രോളർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നത് ഉയരുന്നതായി മന്ത്രി അറിയിച്ചു. ആവശ്യമുള്ള പ്രദേശത്ത് പനി വാർഡുകൾ തുറക്കും. അടുത്ത മാസം മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം